ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ആഗോള സാങ്കേതിക ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ആഗോള സാങ്കേതിക ഉച്ചകോടിയുടെ (ജിടിഎസ്) പ്രമേയം 'സാങ്കേതിക രാഷ്ട്രീയം' എന്നതായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡാറ്റ സംരക്ഷണം, കയറ്റുമതി നിയന്ത്രണങ്ങള്‍, സാങ്കേതിക വിദ്യ, ഭൗമ രാഷ്ട്രീയത്തില്‍ അതിന്റെ സ്വാധീനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
നൂതനവും വളര്‍ന്ന് വരുന്നതുമായ സാങ്കേതിക വിദ്യകള്‍, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ക്രോസ്-കട്ടിങ് നയ പ്രശ്‌നങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.
അമേരിക്ക, യുകെ, ജര്‍മ്മനി, സിംഗപ്പൂര്‍, സിയറ ലിയോണ്‍, ശ്രീലങ്ക, കെനിയ, ലിത്വാനിയ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള നയ നിര്‍മാതാക്കള്‍, വ്യവസായ പ്രമുഖരും അക്കാദമിക്, സാങ്കേതിക, നൂതന വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ ഉച്ചകോടിയില്‍ പങ്കാളികളാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.