കൊല്ലം: കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്ക് ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫെനര്‍ഗാന്‍ എന്ന മയക്കുമരുന്ന് നല്‍കിയതായി സംശയം. കുട്ടിയെ പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ ഇത്തരമൊരു സൂചന നല്‍കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം ഇന്നു വരും.
നഴ്സിങ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നഴ്സിങ് കെയര്‍ ടേക്കറായ യുവതിയാണ് കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. നഴ്സിങ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ സംശയങ്ങള്‍ക്ക് കരുത്തു പകരുന്ന വിവരമാണിത്.
കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവതി നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പിന്നീട് ഇവര്‍ ഈ സംഘത്തിലെ കണ്ണിയായെന്നുമാണ് പോലീസ് സംശയിക്കുന്നത്. യുവതിയെ കോഴിക്കോട് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ നഴ്സിങ് സംഘടനകളായ ഐ.എന്‍.എയും യു.എന്‍.എയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. യു.എന്‍.എയ്ക്ക് നഴ്സിങ് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഐ.എന്‍.എ ആരോപിക്കുന്നത്. എന്നാലിത് യു.എന്‍.എ നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.