തൃശൂര്‍: കേരള വര്‍മ്മ കോളജ് യൂണിയന് ചെയര്‍മാനായി എസ്.എഫ്.ഐ സ്ഥാനാർത്ഥി കെ. എസ് അനിരുദ്ധൻ തിരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച റീ കൗണ്ടിങ്ങില്‍ മൂന്ന് വോട്ടിനാണ് അനിരുദ്ധൻ വിജയം നേടിയത്. കെ. എസ് അനിരുദ്ധന് 892 വോട്ടും കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 889 വോട്ടുമാണ് ലഭിച്ചത്.
കഴിഞ്ഞ മാസം നടന്ന കോളജ് യൂണിയന് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനെ ചൊല്ലി എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചിട്ടും കോളജ് അധികൃതർ റീ കൗണ്ടിങ് നടത്തി എസ്.എഫ്.ഐ സ്ഥാനാർത്ഥി കെ. എസ് അനിരുദ്ധിനെ പത്ത് വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ പരാതി.
അർധ രാത്രിയായിരുന്നു റീകൗണ്ടിങ്. അതിനിടെ രണ്ടുതവണ വൈദ്യുതി മുടങ്ങി. ഇതിനിടെ ബാലറ്റ് പേപ്പർ കേടുവരുത്തിയതിന് പുറമെ ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച വോട്ടുകൾ സാധുവായി മാറുകയും ചെയ്തുവെന്ന് ഹർജിക്കാരൻ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.