ആത്മഹത്യ (കവിത)

ആത്മഹത്യ (കവിത)

മായുന്നില്ല മനസ്സിൽ നിന്നാമൺവെട്ടി,
യേന്തിയാ കൗമാരക്കാരൻ തൻ മുഖം.
കലുഷമായമനസ്സും,കനലെരിയുംനയനവും
മലയാളക്കരയാ,കനലാൽ കത്തി കരഞ്ഞിടും.

ജനിതാകൾക്ക് ,അന്ത്യവിശ്രമം ഒരുക്കുന്നു
അവർ തൻ ഓർമ്മകൾ ഉറങ്ങുമാ,
കുടിലിനു മുൻപിൽ,ഹോ,ഹൃദയഭേദകം
ആ രംഗം, എന്തെങ്കിലും പകരമാകുമോ,
ആ മക്കൾ തൻ നഷ്ടമാം,അമ്മതൻ,
സ്നേഹത്തിനും അച്ഛൻ തൻകരുതലിനും.

സാക്ഷരകേരളമേ,ലജ്ജയാൽ താണിടുന്നു
പാതാളത്തോളം നീ,മലയാള മണ്ണി ലുണ്ട്,
പ്രസ്ഥാനങ്ങൾ ഏറെ ,അവർ എത്തിടും
പൊള്ളയാംആശ്വാസ പ്രകടനങ്ങളും,
വാഗ്ദാനങ്ങളുംഏകുവാൻ,ഇല്ലതിന്
ആയുസ്സ് അധിക ദിനങ്ങൾ ,കോമാളികളാം
രാഷ്ട്രീയ കോമരങ്ങൾ,
കാട്ടിടും പേക്കൂത്തുകൾ ഏറെ .

സിരകളിലോടും രക്തത്തിൻ,
നിറം ഒന്ന് തന്നെ,ഉണരൂ യുവജനമേ ഉണരൂ,
ജാതി, മത ,വർണ്ണ ,വിവേചനമന്യേ കാണൂ
സഹജീവിതൻ വേദനയും,കാക്കൂ
അവൻ തൻ ജീവനേയും
ധീരമായി മുന്നേറുക
ആത്മഹത്യയാം തിന്മയ്ക്കെതിരെ,
അതെ കൈകോർത്ത് ,മുന്നേറുക യുവജനമേ.

സത്യത്തെ തുറന്നുകാട്ടുവാൻ ചങ്കുറപ്പുള്ള-
വരാവൂനിങൾ കരുത്തേകുക, ദുർബല- ഹൃദയർക്ക് ,
ഓർത്തിടുക സോദരാ നിനക്കായ്
കൈകോർത്തിടുവാൻ സുമനസ്സുകൾ
ഒരായിരം മലയാളക്കരയിൽ, അറിഞ്ഞിടുക
ആത്മഹത്യ ഒന്നിനും പരിഹാരമാവില്ല

ഉടയോൻ തന്നൊരുയിരിനെ തച്ചുടച്ചീ-
ടുവാൻ,ചൊല്ലുകഎന്ത് അവകാശം നിനക്ക്.
ആശ്രയമറ്റവരാം മക്കളേ,നിങ്ങൾതൻ-
മുന്നിൽ കൈകൂപ്പി, യാചിക്കുന്നു
മാപ്പേകീടുക സാക്ഷര കേരളത്തിന് .

✍️ സോളിമ തോമസ്  
        ഇസ്രയേൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.