പൊതു വിദ്യാഭ്യാസ ഡയറക്ടറെ തള്ളി വിദ്യാഭ്യാസ മന്ത്രി; ശില്‍പശാലകളിലെ അഭിപ്രായം സര്‍ക്കാര്‍ നിലപാടല്ല

പൊതു വിദ്യാഭ്യാസ ഡയറക്ടറെ തള്ളി വിദ്യാഭ്യാസ മന്ത്രി; ശില്‍പശാലകളിലെ അഭിപ്രായം സര്‍ക്കാര്‍ നിലപാടല്ല

തൃശൂര്‍: അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് നല്‍കുന്ന സ്ഥിതിയാണെന്ന പൊതു വിദ്യാഭ്യാസ ഡയറകടറുടെ ശബ്ദ സന്ദേശം പ്രചരിച്ചതിന് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും ശില്‍പശാലകളില്‍ പറയുന്ന അഭിപ്രായം സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു.

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമല്ല. മറിച്ച് എല്ലാ കുട്ടികളേയും ഉള്‍ക്കൊണ്ട് വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതും ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുന്‍പന്തിയിലുമാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജന്‍സികളും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.