തടവുകാരുടെ വസ്ത്രങ്ങളിൽ മാറ്റം; പുരുഷന്മാർക്ക് ബർമുഡയും ടീ ഷർട്ടും,സ്ത്രീകൾക്ക് ചുരിദാറും

തടവുകാരുടെ വസ്ത്രങ്ങളിൽ മാറ്റം; പുരുഷന്മാർക്ക് ബർമുഡയും ടീ ഷർട്ടും,സ്ത്രീകൾക്ക് ചുരിദാറും

കോഴിക്കോട് : സംസ്ഥാനത്ത് ജയിലിൽ തടവുകാരുടെ വസ്ത്രങ്ങളിൽ മാറ്റം. ഇനി മുതൽ പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും. സ്ത്രീകൾക്ക് ചുരിദാറും. ഒരാൾക്ക് രണ്ടു ജോഡി വസ്ത്രമായിരിക്കും നൽകുക. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തടവുകാരുടെ വേഷത്തിൽ വ്യത്യാസം വരുത്താൻ തീരുമാനമായത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നൽകുക. നിറത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയതിനെത്തുടർന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് തന്നെയാണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട് ജയിലിലായിരിക്കും വേഷമാറ്റം ഉണ്ടാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.