പാരീസ്: ഫ്രാന്‍സില്‍ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നതിന്റെ ശുഭ സൂചന നൽകി 16 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. നോട്രെ ഡാം കത്തീഡ്രല്‍ പുനസ്ഥാപിച്ച ശേഷം നടന്ന ആദ്യ പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ 16 വൈദികര്‍ അഭിഷിക്തരായി. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയില്‍ പാരീസ് അതിരൂപതയില്‍ ഇത്രയധികം ആളുകള്‍ ആദ്യമായാണ് ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത്. 2024ൽ ആറ് പേരായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്
നോട്രെ ഡാം കത്തീഡ്രലില്‍ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിന് പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച് കാര്‍മികത്വം വഹിച്ചു. ഏകദേശം 5,000 പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 27 നും 42 നും ഇടയില്‍ പ്രായമുള്ള 16 പുതിയ വൈദികര്‍ വ്യത്യസ്ത പ്രഫഷണല്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. മുന്‍ സൈനിക ഡോക്ടര്‍, ഐടി വിധഗ്ധന്‍, സ്‌പോര്‍ട്‌സ് പരിശീലകന്‍ എന്നിവര്‍ നവവൈദികരില്‍ ഉള്‍പ്പെടുന്നു. എട്ട് പേര്‍ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരാണ്.
ഫ്രാന്‍സിലുടനീളം 73 രൂപത വൈദികര്‍ ഉള്‍പ്പെടെ 90 പേര്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഈസ്റ്ററിന് 10,384 മുതിര്‍ന്ന വ്യക്തികൾ ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.