കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിന് അപകടകരമാകുന്ന ഒരു അവസ്ഥയാണ്. രക്തക്കുഴുകള്‍ക്ക് ബ്ലോക്കുണ്ടാക്കി ശരീരത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്ന അവസ്ഥയാണിത്. പല കാരണങ്ങള്‍ കൊണ്ടും കൊളസ്‌ട്രോള്‍ വരാം. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് നമുക്ക് ചെയ്യാവുന്ന ചില പ്രധാന ഒറ്റമൂലികളുണ്ട്.
വെളുത്തുള്ളിയാണ് ഇത്. പാചകത്തില്‍ രുചിയ്ക്കായി നാം ഉപയോഗിയ്ക്കുന്ന വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, കാല്‍സ്യം, സെലേനിയം, വൈറ്റമിന്‍ സി തുടങ്ങിയ പലതും ഇതിലുണ്ട്. ആന്റി മൈക്രോബിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം വെളുത്തുള്ളിയ്ക്ക് മരുന്ന് ഗുണങ്ങള്‍ കൂടി നല്‍കുന്നു.
വെളുത്തുള്ളിയുടെ പ്രധാന ഗുണമാണ് ആന്റിഓക്‌സിഡന്റ് ഗുണം. ഇതാണ് കൊളസ്‌ട്രോള്‍ നീക്കാനും സഹായിക്കുന്നത്. ഈ ആന്റിഓക്‌സിഡന്റ് ഗുണം ഇതിന് നല്‍കുന്നത് അലിസിന്‍ എന്ന ഘടകമാണ്. ഇത് ആല്‍ക്കലോയ്ഡാണ്. ഇതാണ് കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായകമാകുന്നത്. ഇത് കഴിയ്ക്കാനും പ്രത്യേക രീതിയുണ്ട്. ഇതേ രീതിയില്‍ കഴിച്ചാല്‍ മാത്രമാണ് ഗുണം ലഭിയ്ക്കൂ. ഇത് യാതൊരു ദോഷവും വരുത്താതെ തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ഇത് കഴിയ്ക്കുന്നതിനും വഴിയുണ്ട്. ഇത് നാലോ അഞ്ചോ അല്ലി പച്ചയ്ക്ക് ചവച്ചരയ്ക്ക് കഴിയ്ക്കാം. ഇതിലെ അല്ലിസിന്‍ വായിലെ ഉമിനീരുമായി ചേര്‍ന്ന് അല്ലിഡിന്‍ എന്ന ആല്‍ക്കലോയ്ഡാകുന്നു. ഇതാണ് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. വെളുത്തുള്ളി തൊളി കളഞ്ഞ് പച്ചയ്ക്ക് തന്നെ ചവച്ചരച്ച് തന്നെ കഴിയ്ക്കണം. അച്ചാറായോ കറികളില്‍ ചേര്‍ത്തോ കഴിച്ചിട്ടും കാര്യമില്ല. വിഴുങ്ങിയിട്ടും കാര്യമില്ല. ഇത് രാവിലെ 10-11 മണിയ്‌ക്കോ വൈകീട്ടോ കഴിയ്ക്കാം. ഒരു കാരണവശാലും വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കരുത്. ഇത് അസിഡിറ്റിയുണ്ടാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.