കർഷക സമരം അമ്പതാം ദിവസത്തിലേക്ക്; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കത്തിച്ച് കർഷകർ

കർഷക സമരം അമ്പതാം ദിവസത്തിലേക്ക്; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കത്തിച്ച് കർഷകർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക്. പ്രതികൂലമായ കാലാവസ്ഥയെ പോലും അതിജീവിച്ചാണ് പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കർഷകർ ജീവിതത്തിനുവേണ്ടി പോരാടുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും കര്‍ഷക സമരം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. പതിനായിര കണക്കിന് കർഷകരാണ് സമര കേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

സുപ്രീംകോടതി നിയമിച്ച നാലംഗ സമിതി അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചവരായതിനാല്‍ അവർക്ക് മുമ്പിൽ ഹാജരാകില്ലെന്ന്‌ പ്രഖ്യാപിച്ച കര്‍ഷകസംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കി‌. വെള്ളിയാഴ്‌ച സര്‍ക്കാരുമായി ഒമ്പതാം വട്ട ചര്‍ച്ചയുണ്ട്‌. ഉത്തരേന്ത്യയിലെ ശൈത്യകാല ആഘോഷമായ ലോഹ്‌റിയോട്‌ അനുബന്ധിച്ച്‌ കര്‍ഷകസംഘടനകള്‍ ഇന്നലെ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കത്തിച്ച്‌ പ്രതിഷേധിച്ചു. രാജ്യത്തെ ഇരുപതിനായിരത്തോളം കേന്ദ്രങ്ങളില്‍ നിയമങ്ങളുടെ പകര്‍പ്പുകള്‍ കത്തിച്ചുവെന്ന്‌ കിസാന്‍ സംഘര്‍ഷ്‌ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

ജനുവരി 26ന്‌ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ ട്രാക്ടര്‍ റാലി സംഘടിപ്പിക്കും എന്ന് നേരത്തെ തന്നെ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. 18ന്‌ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മഹിളാകിസാന്‍ ദിവസ്‌ ആചരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.