രാജസ്ഥാനിലും പുതുമുഖം: ആദ്യവട്ടം എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രി

രാജസ്ഥാനിലും പുതുമുഖം: ആദ്യവട്ടം എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രി

ജയ്പുര്‍: ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പുറമെ രാജസ്ഥാനിലും പുതുമുഖത്തിന് മുഖ്യമന്ത്രി പദം നല്‍കി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ദിയാ കുമാരിയും പ്രേംചന്ദ് ബൈര്‍വയും ഉപ മുഖ്യമന്ത്രിമാരാകും.

ബിജെപിയിലെ വസുന്ധര രാജെ സിന്ധ്യ യുഗത്തിന് അന്ത്യമിട്ട് കൊണ്ടാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ളയാളാണ് ഭജന്‍ലാല്‍ ശര്‍മ.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.