ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പഞ്ചായത്ത് ജോലികള്‍ക്ക് നിയോഗിക്കുന്നു; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പഞ്ചായത്ത് ജോലികള്‍ക്ക് നിയോഗിക്കുന്നു; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിര്‍വഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

വിതുര പഞ്ചായത്ത് സെക്രട്ടറിയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് പരാതിയില്‍ പറയുന്നു. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യാനുസരണം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

വിതുര പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ പനി പടര്‍ന്ന് പിടിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുണ്ടെന്നും പരാതിയില്‍ പറയുന്നു. വിവരാവകാശ പ്രവര്‍ത്തകനായ എ. സത്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.