മാനന്തവാടി: കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. കത്തോലിക്കാ കോണ്‍ഗ്രസ് നടത്തുന്ന അതിജീവന യാത്രയ്ക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കത്തോലിക്കാ കോണ്‍ഗ്രസ് അതിജീവന യാത്ര നടത്തുന്നത്.
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലമാണ് ജാഥ നയിക്കുന്നത്. യോഗത്തില്‍ അഡ്വ. ഗ്ലാഡീസ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, ഭാരവാഹികളായ രാജീവ് ജോസഫ്, ബേബി നെട്ടനാനി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ജോര്‍ജ് കോയിക്കല്‍, സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ജിജോ മംഗലം, റെനീഷ് കഴുതാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.