തോട്ടപ്പള്ളിയില്‍ മൂന്ന് വര്‍ഷമായി കരിമണല്‍ ഖനനം; മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

തോട്ടപ്പള്ളിയില്‍ മൂന്ന് വര്‍ഷമായി കരിമണല്‍ ഖനനം; മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ മൂന്ന് വര്‍ഷമായി കരിമണല്‍ ഖനനം നടക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. സിഎംആര്‍എല്‍-വീണാ വിജയന്‍ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മാസപ്പടി എന്തിന് നല്‍കി എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്നും അദേഹം വ്യക്തമാക്കി.

പി.വി പിണറായി വിജയന്‍ അല്ല എന്ന് പറയുന്നതില്‍ എന്ത് ഔന്നിത്യമാണുള്ളത്. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണല്‍ ഖനനമാണ്. തോട്ടപ്പള്ളി കരിമണല്‍ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കും സി.എം.ആര്‍.എല്‍ പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമനല്‍ ഖനനത്തിന് സഹായം കിട്ടാനാണ്. വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴല്‍നാടനന്‍ ആരോപിച്ചു.

തെളിവുകള്‍ കോടതിയില്‍ എത്തിക്കും. ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. കേരളത്തിലെ പൊതുജനങ്ങള്‍ക്ക് എല്ലാം ബോധ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.