കുവൈറ്റ് അമീർ നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈറ്റ് അമീർ  നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്  അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2020 സെപ്റ്റംബർ 29 നാണ് കുവൈറ്റിന്റെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതൽ കിരീടാവകാശിയായിരുന്നു.

2003 ഒക്ടോബർ 16ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി. 2003 ജൂലൈ 13നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്. 1994 ഒക്ടോബർ 16ന് ഡെപ്യൂട്ടി നാഷണൽ ഗാർഡ് കമാൻഡറായി സേവനമനുഷ്ഠിച്ചു. 1991 ഏപ്രിൽ രണ്ടിന് സാമൂഹിക തൊഴിൽ മന്ത്രിയായി. 1988 ജനുവരി 26 ന് പ്രതിരോധ മന്ത്രിയായിരുന്നു.

1978 മാർച്ച് 19 ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ട്‌ഫോളിയോയുടെ ചുമതല അദേഹം വഹിച്ചു. 1962 ഫെബ്രുവരി 12ന് ഹവല്ലി ഗവർണറേറ്റിന്റെ ഗവർണറായും പ്രവർത്തിച്ചു. കഴിഞ്ഞ മാസമാണ് അടിയന്തര ആരോഗ്യ പ്രശ്നത്തെ തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ​ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.