കൊച്ചി: പതിനാല് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച പിഞ്ചുദേഹം ഇനി ആറടിമണ്ണില്‍ വിശ്രമിക്കും. കൊച്ചിയില്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് പൊലീസും നഗരസഭയും ചേര്‍ന്ന് സംസ്‌കരിച്ചത്.
എളമക്കരയിലാണ് ഒന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൃതദേഹം ഏറ്റെടുക്കില്ല എന്ന് അച്ഛന്‍ പൊലീസിന് എഴുതിക്കൊടുത്തിരുന്നു. അമ്മയുടെ ബന്ധുക്കളും വന്നില്ല. തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറായത്.
അതേസമയം കൊലക്കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ ജയിലില്‍ തുടരുകയാണ്. മൃതദേഹം ആരും ഏറ്റെടുക്കാതെ വന്നതോടെയാണ് കോര്‍പറേഷന്റെ സാനിധ്യത്തില്‍ പൊലീസ് മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.