പത്തനംതിട്ട: പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷനും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും നവ കേരള സദസില്‍. പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷന്‍ ബാബു ജോര്‍ജും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി സജി ചാക്കോയുമാണ് നവ കേരള സദസില്‍ പങ്കെടുത്തത്. നവ കേരള സദസ് പത്തനംതിട്ട ജില്ലയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത യോഗത്തില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ നടപടി നേരിട്ട മുതിര്‍ന്ന നേതാക്കളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കവേയാണ് ഇരുവരും നവ കേരള സദസില്‍ പങ്കെടുത്തത്.
ഇരുവരും സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ടവരാണ്. ഡിസിസി യോഗം നടക്കുന്നതിനിടെ വാക്കേറ്റം നടത്തിയെന്നും ഓഫീസിന്റെ കതക് ചവിട്ടിത്തുറന്നുവെന്നും ആരോപിച്ചായിരുന്നു ബാബു ജോര്‍ജിനെതിരെ കെപിസിസി നടപടി സ്വീകരിച്ചത്.
ജില്ലയിലെ എ വിഭാഗത്തെ നയിച്ചിരുന്ന ബാബു ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സജി ചാക്കോയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.