സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളത്തിന് 1404 കോടി കിട്ടും

സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളത്തിന് 1404 കോടി കിട്ടും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക.

അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടി കിട്ടും. പുതവര്‍ഷ-ഉത്സവ സീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധന മന്ത്രാലയം അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതത്തില്‍ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്. അതിന്റെ ഉത്തരവ് ഇതിനകം വന്നതാണ്. അതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ഉത്തര്‍ പ്രദേശിനാണ് നികുതി വിഹിതമായി ഏറ്റവും കുടുതല്‍ തുക അനുവദിച്ചത്. 13,088 കോടി രൂപ യു.പി സര്‍ക്കാരിന് ലഭിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.