ഇനി അനുമതി താമസിക്കുന്ന സ്ഥലത്ത് മാത്രം; ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം

 ഇനി അനുമതി താമസിക്കുന്ന സ്ഥലത്ത് മാത്രം; ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ ഇനി മുതല്‍ സ്വകാര്യ പ്രാക്ടീസിന് അനുമതി ഉണ്ടാകൂ. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിന്റെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഡോക്ടര്‍ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാന്‍ തദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പില്‍ ഹാജരാക്കണം. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയോട് ചേര്‍ന്നും വാണിജ്യ സമുച്ചയങ്ങളിലും ഉള്‍പ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് ഇതോടെ പിടി വീഴും. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.