പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന് തിരിച്ചടി; നാമനിര്‍ദേശ പത്രിക തള്ളി

പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന് തിരിച്ചടി; നാമനിര്‍ദേശ പത്രിക തള്ളി

ഇസ്ലാമാബാദ്: 2024 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻഖാന്റെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇമ്രാൻ ഖാൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ജന്മനാടായ മിയാന്‍വാലിയിലും ലാഹോറിലും മത്സരിക്കാനാണ് പത്രിക സമര്‍പ്പിച്ചത്. ഇത് രണ്ടും തള്ളിയിരിക്കുകയാണ്.

നിലവിൽ അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ ജയിലിലാണ്. 2022 ലാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെ ഭരണത്തിൽ നിന്നും പുറത്താക്കുന്നത്. കോടതിയിൽ അഴിമതിക്കേസുമായി ബന്ധപ്പെ‌ട്ട നിയമ നടപടികൾ നടക്കുന്നതിനാലാണ് ഇമ്രാനെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കിയത്.

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കേസില്‍ ഈ മാസം 23 ന് ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമാബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് മറ്റ് രാജ്യങ്ങളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി കൂടിയ വിലയ്‌ക്ക് വിറ്റ് അഴിമതി നടത്തിയെന്നതാണ് ഇമ്രാൻഖാനെതിരെയുള്ള കേസ്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിന്ദു യുവതി പാകിസ്താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഹിന്ദു വനിത രാജ്യത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ‌‌


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.