അബുദാബി: യുഎഇയുടെ വിവിധ മേഖലകളില്‍ കനത്ത മൂടല്‍ മഞ്ഞ്. ദുബായിലും അബുദാബിയിലും മൂടല്‍ മഞ്ഞ് പുലര്‍ച്ചെയോടെ ശക്തമായി. തണുത്ത കാറ്റുമുണ്ട്. പ്രധാനപാതകളിലടക്കം ദൂരക്കാഴ്ച കുറവാണ്. മൂടൽ മഞ്ഞുള്ള സമയങ്ങളിൽ ദൃശ്യപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ എമിറേറ്റുകളില്‍ ഏതാനും ദിവസങ്ങളായി മൂടല്‍ മഞ്ഞ് തുടരുകയാണ്. മലയോരമേഖലകളില്‍ കൂടുതലാണ്. ദുബായിലും അബുദാബിയിലും തണുപ്പു കൂടി. പാര്‍ക്കുകളിലും ബീച്ചുകളിലും എത്തുന്നവരുടെ എണ്ണം കുറഞ്ഞു. പ്രധാന പാതകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറച്ചു. ദുബായ്-അൽ ഐൻ റോഡ്, ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖുദ്ര മേഖല എന്നിവിടങ്ങളിൽ ദൂരക്കാഴ്ച കുറഞ്ഞതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. വാഹനമോടിക്കുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു നിർദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.