മസ്‌കറ്റ്: പ്രതീക്ഷ ഒമാന്റെ 52-ാമത് രക്ത ദാന ക്യാമ്പ് ഗാലയിലെ ബൗഷര്‍ ബ്ലഡ് ബാങ്കില്‍ നവംബര്‍ ഏഴിന് നടക്കും. രാവിലെ 8:30 മുതല്‍ 12:30 വരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
2012 ല്‍ പ്രവാസി സമൂഹത്തിലെ ചില സമാന ചിന്താഗതിയുള്ള വ്യക്തികളും അവരുടെ കുടുംബങ്ങളും ചേര്‍ന്ന് രൂപീകരിച്ച മത രഹിതവും രാഷ്ട്രീയ രഹിതവുമായ സാമൂഹ്യ-സാംസ്‌കാരിക വേദിയാണ് പ്രതീക്ഷ ഒമാന്‍. രൂപീകരണ കാലം മുതല്‍ പ്രതീക്ഷ ഒമാന്‍ സമൂഹത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ നിരന്തരം രക്തദാന ക്യാമ്പുകളും ആരോഗ്യ പരിശോധന ക്യാമ്പുകളും സംഘടിപ്പിച്ച് വരുന്നു.
രക്തദാന ക്യാമ്പുകള്‍ക്കൊപ്പം അവയവദാന ബോധവല്‍ക്കരണം, വേനല്‍ക്കാലത്ത് പുറം ജോലി ചെയ്യുന്നവര്‍ക്കുള്ള കുടിവെള്ള വിതരണം, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, കുടുംബ മൂല്യങ്ങളും ആരോഗ്യകരമായ ജീവിത ശൈലിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍, സാമൂഹ്യ സൗഹൃദം വളര്‍ത്തുന്ന സാംസ്‌കാരിക-പാരമ്പര്യ ആഘോഷങ്ങള്‍ എന്നിവയും പ്രതീക്ഷ ഒമാന്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ച് വരുന്നതാണ്.
പ്രതീക്ഷ ഒമാന്‍ ഓരോ മൂന്ന് മാസവും ഇടവിടാതെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. നവംബര്‍ ഏഴിന് സംഘടിപ്പിക്കുന്നത് 52-ാമത് രക്തദാന ക്യാമ്പായിരിക്കും. ക്യാമ്പിന്റെ കണ്‍വീനര്‍ പോള്‍ ഫിലിപ്പ്, പ്രസിഡന്റ് ശശികുമാര്‍ രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഡേവിസ് കൊല്ലന്നൂര്‍, ട്രഷറര്‍ ഷിനു എബ്രഹാം എന്നിവര്‍ മറ്റ് കമ്മിറ്റി അംഗങ്ങളോടൊപ്പം ക്യാമ്പിന് നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പര്‍: 
പോള്‍ ഫിലിപ്പ് (കണ്‍വീനര്‍)-9969 5185
ശശി കുമാര്‍-99356704
ഷിനു കെ.എ-99105133.
ഡേവിസ്- 99438851.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.