അദാനിക്ക് ആശ്വാസം; ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വതന്ത്ര അന്വേഷണം ഇല്ല

അദാനിക്ക് ആശ്വാസം; ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വതന്ത്ര അന്വേഷണം ഇല്ല

ന്യൂഡല്‍ഹി: അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യോട് അന്വേഷണം തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ നിയമം അനുസരിച്ച് നടപടി എടുക്കുമെന്നും കോടതി വ്യക്തമാക്കി. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. സെബിയുടെ അധികാര പരിധിയില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി സെബിക്ക് അന്വേഷണം തുടരാം എന്നും വ്യക്തമാക്കി. നിയമ ലംഘനം നടന്നോ എന്നത് കേന്ദ്ര സര്‍ക്കാര്‍ കൂടി പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയെ സ്വാധീനിച്ചു എന്ന ആരോപണം പരിശോധിക്കാനും കോടതി നിര്‍ദേശിച്ചു. ആധികാരികത ഇല്ലാത്ത റിപ്പോര്‍ട്ടുകളില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.