'ഏത് സാഹചര്യവും നേരിടാന്‍ പാര്‍ട്ടി തയ്യാര്‍'; അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി നേതാക്കള്‍

 'ഏത് സാഹചര്യവും നേരിടാന്‍ പാര്‍ട്ടി തയ്യാര്‍'; അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി നേതാക്കള്‍

ന്യൂഡല്‍ഹി: മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഇഡി അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഡല്‍ഹി മദ്യ അഴിമതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെജ്‌രിവാള്‍ വിസമ്മതിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് ഉണ്ടാകുമെന്നും അദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് ആം ആദ്മി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അതേസമയം ഏത് സാഹചര്യവും നേടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് ആം ആദ്മി നേതാക്കള്‍ അറിയിച്ചു. മദ്യ അഴിമതിക്കേസുമായി നിലനില്‍ക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കെജ്‌രിവാളിനെ നിരവധി തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചത്.

'മുഖ്യമന്ത്രി അകവിന്ദ് കെജ്‌രിവാളിന്റെ വീട് ഇന്ന് രാവിലെ റെയ്ഡ് ചെയ്യും. അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കും'- എന്നാണ് ആം ആദ്മി നേതാക്കള്‍ കുറിച്ചത്.
സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ, സന്ദീപ് പഥക് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് ഇതേ കുറിച്ച് എക്‌സില്‍ പങ്കുവച്ചത്. മൂന്ന് തവണയാണ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത്. എന്നാല്‍ മൂന്ന് തവണയും അദേഹം ഹാജരായില്ല. നവംബര്‍ രണ്ടിനും ഡിസംബര്‍ 21 നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ നിയമ പ്രകാരം അദേഹത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.