മോണോ ആക്ടിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചു; ഇപ്പോള്‍ ആരോഗ്യ മന്ത്രിയായി വേദികളിലൂടെ

മോണോ ആക്ടിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചു; ഇപ്പോള്‍ ആരോഗ്യ മന്ത്രിയായി വേദികളിലൂടെ

കൊച്ചി: അന്ന് മോണോ ആക്ടില്‍ ഒന്നാം സ്ഥാനം വാങ്ങിയ ആ മിടുക്കിയാണ് കേരളത്തിന്റെ ഇന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീണ്ടുമൊരു സ്‌കൂള്‍ കലോല്‍സവം നടക്കുന്ന സമയത്താണ് മന്ത്രി വീണാ ജോര്‍ജിന്റെ ചിത്രവും കുറിപ്പും അരുവിക്കര എംഎല്‍എ അഡ്വ. ജി.സ്റ്റീഫന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. 1992 ലെ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ മോണോ ആക്ടില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണ് പങ്കുവെച്ചത്. 2700 പേരിലധികം ഈ ചിത്രം കണ്ടുകഴിഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

അറുപത്തി രണ്ടാമത് സ്‌കൂള്‍ കലോല്‍സവത്തിന് കൊല്ലത്ത് തിരി തെളിയുമ്പോള്‍ 1992 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ മോണോക്ടില്‍ ഒന്നാം സ്ഥാനം നേടിയ ഒരു പെണ്‍കുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ്. ആരോഗ്യ വകുപ്പ് മന്ത്രി സ: വീണാ ജോര്‍ജ്.

മാധ്യമ പ്രവര്‍ത്തകയായി തെളിഞ്ഞ് നിന്ന സമയത്താണ് രാഷ്ട്ട്രീയത്തിലേക്കുള്ള രംഗ പ്രവേശനം. തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ആദ്യ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയും രണ്ടാം തവണ ആരോഗ്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.