കർഷക ബിൽ 2020 എതിർക്കപ്പെടുന്നത്

കർഷക ബിൽ  2020 എതിർക്കപ്പെടുന്നത്

ഡോ. എം.ജെ. മാത്യു മണ്ഡപത്തില്‍ വൈസ്‌ ചെയര്‍മാന്‍, ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭ സമിതി

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലും ലോകസഭയും രാജ്യസഭയും ശബ്ദ വോട്ടോടെ പാസ്സാക്കിയ കാര്‍ഷിക ബില്‍ - 2020, സെപ്റ്റംബര്‍ 29 ന്‌ രാഷ്ട്രപതി ഒപ്പുവച്ച തോടെ നിയമമായിരിക്കുകയാണ്‌. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കര്‍ഷകരും കര്‍ഷക സംഘടനകളും അതിശക്തമായ പ്രക്ഷോഭത്തിലുമാണ്‌. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച്‌ സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍പ്പെടുന്നതാണ്‌ കൃഷിയും വിപണന വും. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നു എന്ന ആക്ഷേപം ബി.ജെ.പി. ഇതര സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. കോ-ഓപ്പറേറ്റീവ്‌ ഫെഡറലിസത്തിന്‌ എതിരായ നീക്ക മായും സംസ്ഥാനങ്ങള്‍ ഇതിനെ നോക്കി കാണുന്നു. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ കേന്ദ്രമ്ര്ത്രിസഭയില്‍ നിന്നും പിന്മാറി എന്നു മാത്രമല്ല, ത്രിണമുല്‍ കോണ്‍ഗ്രസ്‌, നാഷണല്‍ കോണ്‍ഫ്രന്‍സ്‌, ബിജു ജനതാദള്‍, സമാജ്വാദി പാര്‍ട്ടി തുട ങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ ദേശീയ തലത്തില്‍ രൂപീകരിച്ച്‌ ശക്തമായ പ്രക്ഷോ ഭത്തിനുള്ള ഒരുക്കത്തിലുമാണ്‌. ചുരുക്കത്തില്‍ കാര്‍ഷികബില്‍ 2020 രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്‌ മാത്രമല്ല, ദേശീയ തലത്തില്‍ രാഷ്ട്രീയ ദ്രുവീകരണത്തിനും കാരണമാ വുകയാണ്‌. കാര്‍ഷിക ബില്‍ 2020 ന്റെ കീഴില്‍ മുന്നു ബില്ലുകളാണ്‌ നിയമമാക്കപ്പെടുന്നത്‌.

1. ഫാര്‍മേര്‍സ്‌ പ്രോഡ്യ്യുസ്‌ ട്രേഡ്‌ ആന്റ്‌ കോമേഴ്‌സ്‌ ബില്‍ 2020.

2. ഫാര്‍മേര്‍സ്‌ എഗ്രിമെന്റ്‌ ഓഫ്‌ പ്രൈസ്‌ അഷ്യൂറന്‍സ്‌ ആന്റ്‌ ഫാം സര്‍വീസ്‌ ബില്‍ 2020

3. എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റി (അമെന്റ്‌ മെന്റ്‌) ബില്‍ - 2020.

ഈ മുന്ന്‌ ബില്ലുകളിലൂടെ രാജ്യത്തെ കാര്‍ഷികരംഗം ഗുണപരമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാവുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കര്‍ഷകര്‍ ഇടനിലക്കാരുടെ ചൂഷ ണങ്ങളില്‍ നിന്നും മുക്തമാവുമെന്നും, സെസ്സും, നികുതിയും ഒഴിവാക്കുന്നതിലൂടെ കര്‍ഷ കര്‍ക്ക്‌ കൂടുതല്‍ വിലയും അവസരങ്ങളും ലഭിക്കുമെന്നും വലിയ തോതിലുള്ള മുതല്‍ മുട ക്കുകള്‍ കാര്‍ഷിക രംഗത്ത്‌ ഉണ്ടാവുമ്പോള്‍ കാര്‍ഷിക മേഖല സമ്പന്നമാവുമെന്നും ബില്ലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. കര്‍ഷകര്‍ക്ക്‌ അവരുടെ ഉല്പന്നങ്ങള്‍ സംസ്ഥാനങ്ങളുടെ നിയ്രത്രണത്തിലുള്ള അഗ്രി കള്‍ച്ചറല്‍ പ്രൊഡ്യൂസ്‌ മാര്‍ക്കറ്റ്‌ കമ്മിറ്റി (APMC) മണ്ഡികള്‍ക്ക്‌ പുറത്ത്‌ ഇടനിലക്കാ രുടെ തടസ്സമില്ലാതെ വില്‍ക്കാന്‍ കഴിയുമെന്നും, എ.പി.എം.സി.കള്‍ക്ക്‌ പുറത്ത്‌ പ്രൈവറ്റ്‌ കമ്പനികളുമായി കാര്‍ഷിക കരാര്‍ ഉണ്ടാക്കി ഉല്പാദനവും വിപണനവും നടത്തുന്നതി നുള്ള അവസരം വര്‍ദ്ധിക്കുമെന്നും ക്രേന്രസര്‍ക്കാര്‍ വാദിക്കുന്നു.

1955 ലെ അവശ്യ സാധന നിയന്ത്രണ ആക്ട്‌ ഭേദഗതി നടത്തുന്നതിലൂടെ ഉല്പാദന ത്തിന്റെയും വിതരണത്തിന്റെയും സംഭരണത്തിന്റെയും നിയ്രന്തരണം ഇല്ലാതാവുമെന്നും മാര്‍ക്കറ്റുകള്‍ സ്വതന്ത്രമാകു മ്പോള്‍ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വിലയും ആനുകൂല്യങ്ങളും ലഭിക്കുമെന്നും മുന്നാമത്തെ ബില്ലിലൂടെ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

കര്‍ഷകര്‍ക്ക്‌ പ്രയോജനകരമെന്ന്‌ ക്രേന്ദസര്‍ക്കാരും, ബില്ലിനെ അനുകൂലിക്കുന്ന വരും ശക്തിയായി വാദിക്കുമ്പോഴും കര്‍ഷകരും കര്‍ഷക സംഘടനകളും ഇതിനെ നഖ ശിഖാന്തം എതിര്‍ക്കുന്നത്‌ എന്തുകൊണ്ട്‌? ഈ ചോദ്യത്തിന്‌ ഉത്തരം ലഭിക്കണമെങ്കില്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ്‌ മാര്‍ക്കറ്റ്‌ കമ്മിറ്റി (എ.പി.എം.സി.) മണ്ഡികള്‍ എന്താണെന്നും എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നും അറിയണം. നമ്മുടെ രാജ്യത്ത്‌ ഭക്ഷ്യക്ഷാമം രൂക്ഷമായി നിലനിന്നിരുന്ന 1960 കളിലാണ്‌ എ.പി. എം.സി.കള്‍ നിയമപരമായി നിലവില്‍ വന്നത്‌. കര്‍ഷകര്‍ക്ക്‌ ആവശ്യമായ വിത്തും വളവും ലഭ്യമാക്കുന്നതിനും കൃഷിക്ക്‌ ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിനും അവരുടെ ഉല്പ ന്നങ്ങള്‍ക്ക്‌ ന്യായവില നിശ്ചയിച്ച്‌ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും സഹാ യിക്കുക എന്നതായിരുന്നു എ.പി.എം.സി.കളുടെ ഉത്തരവാദിത്വം. കാര്‍ഷിക രംഗത്ത്‌ വലിയ കുതിപ്പിന്‌ തുടക്കമായതും ഈ കാലയളവിലാണ്‌. 1970 കളിലും, 80 കളിലും ഉണ്ടായ ഹരിത വിപ്ലവം(Green Revolution)എ.പി.എം.സി.കളുടെ സ്വാധീനവും ശക്തിയും പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ നിയ്രന്രണത്തില്‍ തന്നെയാണ്‌ എ.പി.എം.സി. കള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. കാര്‍ഷിക വിളകള്‍ക്ക്‌ താങ്ങുവില നിശ്ചയിക്കപ്പെട്ടിരുന്നതുകൊണ്ട്‌ മണ്ഡികള്‍ക്ക്‌ പുറത്ത്‌ വിലപേശലിനുള്ള ഒരവസരവും നിക്ഷിപ്ത താല്പര്യക്കാര്‍ക്ക്‌ കിട്ടി യിരുന്നില്ല. കര്‍ഷകര്‍ക്ക്‌ അവരുടെ ഉല്പന്നങ്ങള്‍ മണ്ഡികളില്‍ എത്തിച്ച്‌ ലേലം ചെയ്ത്‌ കൊടുക്കുന്നതിന്‌ കൃത്യമായ സാഹചര്യങ്ങളും രൂപപ്പെട്ടു.

കേരളം, ബീഹാര്‍, മണിപ്പൂര്‍, ആന്റമാന്‍ നിക്കോബാര്‍, ഡാമന്‍ ആന്റ്‌ ഡിയു ഒഴികെ യുള്ള എല്ലാ സംസ്ഥാനങ്ങളിലും ക്രേന്ദ്രഭരണ പ്രദേശങ്ങളിലുമായി 7000 ല്‍ അധികം എ.പി. എം.സി. മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 2003 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എ.പി. എം.സി. മോഡല്‍ ആക്റ്റ്‌ പ്രകാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നെങ്കിലും വിളകള്‍ക്ക്‌ താങ്ങുവില നിശ്ചയിക്കപ്പെട്ടിരുന്നതിനാല്‍ ചൂഷണത്തിന്‌ ഇടമുണ്ടായിരുന്നില്ല. കാര്‍ഷിക ബില്‍ 2020 നിയമമായതോടുകൂടി എം.എസ്‌. പി. (മിനിമം സപ്പോര്‍ട്ട്‌ പ്രൈസ്‌) എന്നറിയപ്പെട്ടിരുന്ന താങ്ങുവില ഇല്ലാതാവുമെന്ന കര്‍ഷക രുടെ ആശങ്ക അസ്ഥാനത്തല്ല.

കര്‍ഷക സംഘടനകളുടെ ഏറ്റവും വലിയ ആവശ്യം എം.എസ്‌.പി. (താങ്ങുവില) സ്ര്രദായം സംരക്ഷിക്കപ്പെടണം എന്നതു തന്നെയാണ്‌. ഒന്നാമത്തെ ബില്ലിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കും, കമ്പനികള്‍ക്കും ഫീസും ടാക്സും നല്‍കാതെയും ലൈസന്‍സ്‌ ആവശ്യമില്ലാതെയും മാര്‍ക്കറ്റില്‍ ഇടപെടാം. തുടക്കത്തില്‍ എ.പി.എം.സി. വിലയേക്കാള്‍ വലിയ വില വാഗ്ദാനം ചെയ്ത കോര്‍പ്പറേറ്റു കള്‍ എ.പി.എം.സി. സംവിധാനം തന്നെ ഇല്ലായ്മ ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പിന്നീട്‌ വിളകളുടെ വില നിശ്ചയിക്കുന്നത്‌ ഈ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ ആയിരിക്കും എന്നതും തീര്‍ച്ചയാണ്‌. വിളകളുടെ വില നിശ്ചയിക്കാനുള്ള ഒരു റെഗുലേറ്ററി സംവിധാ നവും ബില്ലില്‍ പറയുന്നുമില്ല.

രണ്ടാമത്തെ ബില്ലില്‍ പറയുന്ന കരാര്‍ കൃഷി സമ്പ്രദായം (contract farming) ഗുണ ത്തേക്കാളേറെ ദോഷം ചെയ്യാനാണ്‌ സാധ്യത. ഈ ബില്ല്‌ കൊണ്ടുവരാനുള്ള കാരണമായി ക്രേന്ദസര്‍ക്കാര്‍ പറയുന്നത്‌ എ.പി.എം.സി.കള്‍ക്ക്‌ കുത്തകസ്വഭാവം ഉണ്ടെന്നും ഇടനില ക്കാരുടെ അമിതചൂഷണം നടക്കുന്നുണ്ട്‌ എന്നതുമാണ്‌. ഇത്‌ മുഴുവനായും സത്യമല്ല. 2015 ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ ഡേറ്റ അനുസരിച്ച്‌ ശാന്തകുമാര്‍ കമ്മിറ്റി തയ്യാറാക്കി ക്രേന്ദഗവണ്‍മെന്റിന്‌ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ നെല്ല്‌, ഗോതമ്പ്‌, ഏതാനും പയര്‍ ധാന്യ വിളകള്‍ ഒഴികെ, കര്‍ഷകര്‍ എം.എസ്‌.പി. വിലയ്ക്ക്‌ പുറത്തും വില്പന നടത്തു ന്നുണ്ട്‌ എന്നതാണ്‌. ന്യായവില സമ്പ്രദായം ഉള്ളതുകൊണ്ട്‌ മാത്രമാണ്‌ മണ്ഡികള്‍ക്ക്‌ പുറത്ത്‌ ചൂഷണത്തിനുള്ള സാധ്യതയും ഇല്ലാതാവുന്നത്‌. പഞ്ചാബ്‌, ഹരിയാന പോലുള്ള സംസ്ഥാ നങ്ങളില്‍ ഉല്പാദനത്തിന്റെ 90% അധികം നെല്ലും ഗോതമ്പും ശേഖരിക്കപ്പെടുന്നത്‌ ന്യായ വിലയില്‍ തന്നെയാണെന്നും എടുത്തുപറയുന്നു. കരാര്‍ കൃഷി സ്ന്രദായം, കര്‍ഷകര്‍ വലിയ കുത്തകകള്‍ക്ക്‌ വിധേയപ്പെട്ട്‌ കൃഷി ഇറക്കുന്ന രീതിയിലേക്ക്‌ നയിക്കും. കൃഷി ഭൂമികള്‍ കോര്‍പ്പറേറ്റുകളുടെ ആവശ്യം അനുസരിച്ച്‌ മാത്രം കൃഷിയിറക്കുന്ന ഇടങ്ങളായി മാറും. അവര്‍ക്കാവശ്യമുള്ള വിള ഉല്പാദന രീതി ഭക്ഷ്യ ക്ഷാമത്തിലേയ്ക്ക്‌ നയിക്കപ്പെടാം. കമ്പനികളുമായുള്ള കരാര്‍ അനുസരിച്ച്‌ അവര്‍ നിശ്ചയിക്കുന്ന ഗുണമേന്മ കാത്തു സൂക്ഷിക്കാന്‍ കര്‍ഷകന്‍ സാധിച്ചില്ലെങ്കില്‍ കര്‍ഷകന്‍ നിയമ നടപടികളിലേക്കും കടക്കെണിയിലേക്കും വലിച്ചിഴക്കപ്പെടാം. കോര്‍പ്പറേറ്റുകള്‍ ആവ ശ്യപ്പെടുന്ന കൃഷിരീതികള്‍ അവലംഭിക്കേണ്ടി വരുമ്പോള്‍ ആരോഗ്യകരമല്ലാത്ത പല രീതി കളും കൃഷിയിടങ്ങളില്‍ പരീക്ഷിക്കപ്പെടും. അവര്‍ നിശ്ചയിക്കുന്ന വിളകളും (ജനിതക മാറ്റം വരുത്തിയത്‌ ഉള്‍പ്പെടെ) വളരീതികളും വലിയതോതില്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാവും. ഇത്‌ കൃഷിയെ മാത്രമല്ല കൃഷിഭൂമിയെ തന്നെ ദോഷകരമായി ബാധിക്കും എന്ന്‌ കര്‍ഷക സംഘടനകള്‍ പറയുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ട്‌. ആത്യന്തികമായി കര്‍ഷ കന്‍ തര്‍ക്കങ്ങളിലേക്കും ചൂഷണത്തിലേക്കും തകര്‍ച്ചയിലേക്കും എത്തപ്പെടും എന്നത്‌ തള്ളി കളയാനാവുന്ന വാദമല്ല. മൂന്നാമത്തെ ബില്ലില്‍ പറയുന്ന അവശ്യ സാധന നിയമഭേദഗതി വലിയ പ്രതിസന്ധി കള്‍ സൃഷ്ടിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1955 ല്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ അവശ്യ സാധന നിയന്ത്രണ ആക്ട്‌ (Essential Commodities Act) പ്രകാരമാണ്‌ കരിഞ്ചന്ത, വിലക്കയറ്റം, പൂഴ്ത്തിവയ്പ്‌ എന്നിവ സര്‍ക്കാരുകള്‍ ഫലപ്രദമായി തടഞ്ഞിരുന്നത്‌. മരന്നു കള്‍, വളം, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും, ഭക്ഷ്യ എണ്ണ, സവോള, ഉള്ളി, കിഴങ്ങ്‌ തുടങ്ങി യവയൊക്കെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയാണ്‌ അവയുടെ ഉല്പാദ നവും വിതരണവും സംഭരണവും നിയന്ത്രിച്ചിരുന്നത്‌. ഈ നിയ്രന്രണം ഇല്ലാതാവുന്നതോടെ കൃത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കപ്പെടാം. വലിയ കോര്‍പ്പറേറ്റുകള്‍ക്ക്‌ ഏതു ഉല്പന്നവും എത്രയും സംഭരിക്കുന്നതിനും പിടിച്ച്‌ വയ്ക്കുന്നതിനും ലൈസന്‍സ്‌ പോലും ആവശ്യമില്ല എന്നത്‌ സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവു. ഭക്ഷ്യ ഉല്പന്നങ്ങള്‍ക്ക്‌ വിലക്കയറ്റമുണ്ടായാല്‍ എളുപ്പം നശിച്ചുപോവുന്ന ഉല്പന്ന ങ്ങള്‍ 100 ശതമാനലത്തിലധികം വില വര്‍ദ്ധിക്കുമ്പോഴും പെട്ടെന്ന്‌ നശിച്ച്‌ പോകാത്തവയ്ക്ക്‌ 50 ശതമാനത്തിലധികം വില വര്‍ദ്ധിക്കുമ്പോഴും മാത്രമേ സര്‍ക്കാരുകള്‍ക്ക്‌ ഇടപെടാന്‍ കഴിയൂ എന്ന വ്യവസ്ഥ അപകടകരമാണ്‌. ബി.ജെ.പി. ഇതര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നു ബില്ലുകളെയും ശക്തമായി എതിര്‍ക്കുന്നുണ്ട്‌. എ.പി.എം.സി.കള്‍ നിലനിര്‍ത്തണമെന്നും താങ്ങുവില (എം.എസ്‌.പി.) സമ്പ്രദായം കര്‍ശനമായി പാലിക്കണമെന്നതുമാണ്‌ കര്‍ഷക സംഘടനകളുടെ മുഖ്യ ആവ ശ്യം. സംസ്ഥാനങ്ങള്‍ക്ക്‌ വരുന്ന സാമ്പത്തിക നഷ്ടവും വളരെ വലുതാണ്‌. എ.പി.എം. സി.കളിലൂടെ സര്‍ക്കാരുകള്‍ 6 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്‌. പഞ്ചാബ്‌ സര്‍ക്കാ രിന്റെ മാത്രം ഒരു വര്‍ഷത്തെ എ.പി.എം.സി. നികുതി വരുമാനം 13,500 കോടി രൂപയ്ക്ക്‌ മുകളിലാണ്‌. ഇത്‌ ഇല്ലാതാവുമെങ്കിലും കര്‍ഷകര്‍ക്ക്‌ ഇതിന്റെ ഗുണം ലഭിക്കും എന്നു പറ യാന്‍ കഴിയില്ല.

ഈ നിയമം കേരളത്തെ എങ്ങിനെ ബാധിക്കും

എ.പി.എം.സി. ചട്ടക്കൂടിനുള്ളിലല്ലെങ്കിലും ഇപ്പോള്‍ പാസ്സാക്കിയ കാര്‍ഷിക നിയമ ങ്ങള്‍ കേരളം പോലുള്ള ഒരു ഉപഭോക്ത സംസ്ഥാനത്തെ വളരെ ഗുരുതരമായി ബാധിക്കും. താങ്ങുവില സമ്പ്രദായം ഇല്ലാതാവുന്നതോടെ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിലതകര്‍ച്ച കാര്‍ഷിക മേഖലയെ വലക്കും. എന്നാല്‍ ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിന്‌ കഴിയാ തെയും വരും. ക്രേന്ദ്രത്തെ മറികടക്കാന്‍ നിയമത്തിന്റെ വഴി തേടുമെന്ന കൃഷി മന്ത്രി സുനില്‍കുമാര്‍ പറയുന്നുണ്ടെങ്കിലും ഫലപ്രദമാവാന്‍ ഇടയില്ല. കരാര്‍ കൃഷിക്ക്‌ ബദലായി സഹകരണ അടിസ്ഥാനത്തിലുള്ള കൃഷി നടപ്പാക്കും എന്ന അദ്ദേഹത്തിന്റെ അഭിപ്രായവും എത്രമാത്രം ഫലപ്രദമാവും എന്നു കണ്ടറിയണം. കമ്പനികള്‍ കൃഷി രംഗത്ത്‌ വലിയതോ തില്‍ പണം മുടക്കുകയും വിപണി കീഴടക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സംവിധാനങ്ങ ളൊക്കെ താല്‍ക്കാലിക ആശ്വാസ നീക്കങ്ങളായി പരിയവസാനിക്കാനാണ്‌ സാധ്യത. അവശ്യ, സാധന ഭേദഗതി നിയമം ഏറ്റവും മോശമായി ബാധിക്കാന്‍ ഇടയുള്ള സംസ്ഥാനവും കേര ളമാണ്‌.

പ്രതിവിധി

ഈ ബില്ലുകളില്‍ പറയുന്ന കാര്യങ്ങള്‍ ഇതേപടി നടപ്പാക്കിയാല്‍ 1970 കളിലും 80 കളിലും ഹരിത വിപ്ലവത്തിലൂടെ (Green Revolution) നമ്മുടെ രാജ്യം നേടിയ കാര്‍ഷിക അഭിവൃദ്ധി പഴങ്കതയാകും. ഭക്ഷ്യ സുരക്ഷ എന്നത്‌ ഒരു കേവല സ്വപ്നവും. പതിറ്റാണ്ടുകള്‍ അനുഭവിച്ച പീഡനങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രരാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ ബില്ലുകള്‍ എന്നും ഇടനിലക്കാര്‍ വളരണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഇതിനെ എതിര്‍ക്കുന്നതും എന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന കര്‍ഷകരെയും കര്‍ഷക സംഘടനകളെയും ആശ്വസിപ്പിക്കാന്‍ ഉതകുന്നതല്ല. കര്‍ഷകരെ മുഖവിലക്കെടു ക്കാതെയുള്ള ഏത്‌ പരിഷ്കരണവും കാര്‍ഷിക രംഗത്ത്‌ തിരിച്ചടികള്‍ക്ക്‌ കാരണമാവും എന്നതും ചരിത്രം നല്കുന്ന പാഠമാണ്‌. മൂന്ന്‌ സുപ്രധാന മാറ്റങ്ങള്‍ ഈ ബില്ലിന്‌ കൂടുതല്‍ സ്വീകാര്യത നല്‍കും. മാര്‍ക്കറ്റു കള്‍ സ്വതന്ത്രമാക്കപ്പെടുമ്പോള്‍ പോലും വില നിയ്ര്ത്രണം സാധ്യമാവുന്ന വിധത്തിലുള്ള ഒരു റെഗുലേറ്ററി സജ്ജീകരണം അനിവാര്യമാണ്‌. 1955 ലെ അവശ്യ സാധന നിയന്ത്രണ ആക്ടിന്റെ അന്തസ്സത്ത നിലനിര്‍ത്തുക തന്നെ വേണം. താങ്ങുവില സമ്പ്രദായം (എം.എസ്‌. പി.) നിലനിര്‍ത്തുന്നതിനും ഈ ബില്ലില്‍ വ്യവസ്ഥ ഉണ്ടാവണം. ഇത്രയും മാറ്റങ്ങളെങ്കിലും കാര്‍ഷിക ബില്‍ 2020 ല്‍ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.