സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ കണ്ണൂര്‍, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ കണ്ണൂര്‍, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്റ് നിലയില്‍ കണ്ണൂര്‍ ജില്ലയാണ് ഇപ്പോള്‍ മുന്നില്‍. 674 പോയിന്റുകളാണ് കണ്ണൂര്‍ നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും 663 പോയിന്റ് വീതമാണുള്ളത്.

തൃശൂര്‍ 641 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. ഇന്ന് 54 മത്സരങ്ങള്‍ വേദിയിലെത്തും. ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തവും നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങള്‍. ഞായറാഴ്ചയായതിനാല്‍ കാഴ്ചക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.