വെളുത്തുള്ളിക്ക് പൊളളുന്ന വില; കിലോയ്ക്ക് 260 മുതല്‍ 300 രൂപ വരെ

വെളുത്തുള്ളിക്ക് പൊളളുന്ന വില; കിലോയ്ക്ക് 260 മുതല്‍ 300 രൂപ വരെ

കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സര്‍വകാല റെക്കോര്‍ഡ് വില. കിലോയ്ക്ക് 260 മുതല്‍ 300 വരെയാണ് വില. ഹോള്‍സെയില്‍ വില 230 മുതല്‍ 260 വരെയാണ്. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മൂലമാണ് വില ഉയര്‍ന്നത്.

കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് കൂടിക്കൂടി ഇപ്പോള്‍ 260 രൂപയില്‍ എത്തി നില്‍ക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്താല്‍ മഹാരാഷ്ട്രയില്‍ ഉല്‍പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എന്നാല്‍ കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.