തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവര്‍ക്കായുളള നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP) ഈ മാസം 11 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 8.15 മുതല്‍ 9.15 വരെയാണ് രജിസ്‌ട്രേഷന്‍.
പങ്കെടുക്കാന്‍ താല്‍പര്യമുളള നഴ്‌സിങ് പ്രൊഫഷണലുകള്‍ക്കും മറ്റുളളവര്‍ക്കും നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റു വഴി (www.norkaroots.org) രജിസ്റ്റര്‍ ചെയ്യണം. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ബോധവല്‍ക്കരണം നല്‍കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അക്കാദമിക് യോഗ്യതകള്‍, സര്‍ട്ടിഫിക്കേഷനുകള്‍, യോഗ്യതാ പരീക്ഷകള്‍, ഭാഷാപരമായ ആവശ്യകതകള്‍, ആവശ്യമായ പൊതു രേഖകള്‍, തൊഴില്‍ സാധ്യതകള്‍, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങള്‍ എന്നിവ ചര്‍ച്ചയാകും.
കൂടാതെ നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അവബോധം, പൊതു നിയമ വ്യവസ്ഥകള്‍, വിവിധ വിദേശ രാജ്യങ്ങളിലെ സംസ്‌കാരം, ജീവിത രീതികള്‍, തൊഴില്‍ നിയമങ്ങള്‍, വിസ സ്റ്റാമ്പിങ്, തൊഴില്‍ കുടിയേറ്റ നടപടികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഏകദിന പരിശീലന പരിപാടി. കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിങ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ച് വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.