നിയമലംഘനം നടത്തി യാത്ര; 3303 പേർക്ക് പിഴ ചുമത്തി ആർടിഎ

നിയമലംഘനം നടത്തി യാത്ര; 3303 പേർക്ക് പിഴ ചുമത്തി ആർടിഎ

ദുബായ്: ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതുള്‍പ്പടെയുളള നിയമലംഘനങ്ങള്‍ക്ക് 3303 പേർക്ക് പിഴ ചുമത്തി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട് അതോറിറ്റി. നൂറിലധികം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് പിഴ ചുമത്തിയത്. ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത1459 പേർക്കാണ് പിഴ ചുമത്തിയിട്ടുളളത്.

1412 ടാക്സി ഡ്രൈവമാർക്ക് അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരുമായി യാത്ര നടത്തിയതിന് പിഴ കിട്ടി. അനധികൃതമായി യാത്രക്കാരെ കടത്തിയതിന് 100 പേർക്കും പിഴ ലഭിച്ചു. ഇതുകൂടാതെ ലിമോ,നോല്‍കാർഡ് ഉള്‍പ്പടെയുളള നിയമലംഘനങ്ങള്‍ക്കാണ് ബാക്കി പിഴ ചുമത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.