നാല് വയസുകാരനെ കൊലപ്പെടുത്തിയത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച്; സുചേന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പൊലീസ്

നാല് വയസുകാരനെ കൊലപ്പെടുത്തിയത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച്; സുചേന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പൊലീസ്

ബംഗളൂരു: ഗോവയില്‍വച്ച് നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ സുചേന സേത്ത് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചേന ശ്രമിച്ചത്. അപ്പാര്‍ട്ട്മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചേന സമ്മതിച്ചിട്ടുണ്ട്.

ഭര്‍ത്താവുമായുള്ള വേര്‍പിരിയലും കുട്ടിയുടെ സംരക്ഷണം സംബന്ധിച്ചുള്ള പിരിമുറുക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല.

കോടതിയില്‍ ഹാജരാക്കിയ സുചേനയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുചേനയുടെ ഭര്‍ത്താവ് വെങ്കട്ട് ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചേന. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്.

അതേസമയം കുട്ടിയെ കൊല്ലാന്‍ ഉദേശിച്ചിരുന്നില്ലെന്ന് സുചേനയുടെ മൊഴിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയില്‍ ആയെന്നും അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചേനയുടെ മൊഴിയില്‍ പറയുന്നു. ഭര്‍ത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചേന മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.