ക്രിസ്തുമസ് നാളുകളിലെ കൂട്ടക്കൊല; ആക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിച്ച് നൈജീരിയയിലെ ക്രൈസ്തവർ

ക്രിസ്തുമസ് നാളുകളിലെ കൂട്ടക്കൊല; ആക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിച്ച് നൈജീരിയയിലെ ക്രൈസ്തവർ

മനാ​ഗ്വ: ക്രിസ്തുമസ് ദിനങ്ങളിൽ നടന്ന കൂട്ടക്കൊലയിൽ ഇതുവരെ യാതൊരു നടപടിയുമെടുക്കാത്ത സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി നൈജീരിയയിലെ ആയിരക്കണക്കിന് ക്രൈസ്തവർ‌. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും തുടർന്നും ഇത്തരം ആക്രമണങ്ങൾ തടയണമെന്നും റാലിക്കിടെ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഡിസംബർ 23 മുതൽ ക്രിസ്തുമസ് ദിനം വരെ ക്രിസ്ത്യൻ ഗ്രാമങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ നൈജീരിയയിലെ ക്രൈസ്തവർ അസ്വസ്തരായിരുന്നു. 200 പേരാണ് ഈ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ ഗ്രാമ വാസികൾ കൂട്ടക്കുഴിമാടത്തിൽ അടക്കം ചെയ്യുന്ന ചിത്രങ്ങൾ ഏറെ വേദനയോടെയാണ് ലോകം കണ്ടത്.

ആക്രമണത്തിൽ 1500 ഓളം ആളുകൾ ഭവനരഹിതരായി എന്ന് പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയ റവ. ഡോ. ഗിദിയോൻ പാറ - മല്ലം വെളിപ്പെടുത്തി. പ്രതിഷേധക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സംസ്ഥാന - ഫെഡറൽ സർക്കാരിന്റെ അടിയന്തര മാനുഷിക ദുരിതാശ്വാസ സാമഗ്രികളുടെ പ്രതികരണം ആവശ്യപ്പെട്ടതായും വംശഹത്യ എന്ന് വിളിച്ച ക്രിസ്തുമസ് കൂട്ടക്കൊലയുടെ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും പാറ മല്ലം പറഞ്ഞു.

പ്രധാനപ്പെട്ട ക്രിസ്ത്യൻ പെരുനാൾ ദിവസങ്ങളിൽ നൈജീരിയയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആക്രമണം. 2022 ൽ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ഓൻഡോ രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഓവോ ഇടവകയിൽ 39 കത്തോലിക്കാ വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.