'വ്യാപാര സംരക്ഷണ യാത്ര'യുമായി വ്യാപാരി വ്യവസായി; ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടും

'വ്യാപാര സംരക്ഷണ യാത്ര'യുമായി വ്യാപാരി വ്യവസായി; ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടും

തിരുവനന്തപുരം: വ്യാപാര സംരക്ഷണ യാത്ര നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. ഈ മാസം 25 മുതല്‍ ഫെബ്രുവരി 15 വരെയാണ് യാത്ര.

ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ച് സമരം നടത്തും. ഗവര്‍ണറും ഇടതുമുന്നണിയും തമ്മിലുള്ള പ്രശ്‌നമാണ് ഇടുക്കിയിലെ ഹര്‍ത്താലിന് കാരണം. ഏകോപന സമിതിയുമായി സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്ന് രാജു അപ്സര പറഞ്ഞു.

ഫെബ്രുവരി 15 ന് ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസര്‍കോട് നിന്നും വ്യാപാര സംരക്ഷണ യാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്‌കരണം, വാറ്റ് നോട്ടീസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നും രാജു അപ്സര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.