അമേരിക്കൻ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ ഇലോൺ മസ്ക്; സ്കൂളുകൾ അഭയാർത്ഥി കേന്ദ്രങ്ങളാക്കി ഉപയോ​ഗിക്കുന്നതിനെതിരെ വിമർശനം

അമേരിക്കൻ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ ഇലോൺ മസ്ക്; സ്കൂളുകൾ അഭയാർത്ഥി കേന്ദ്രങ്ങളാക്കി ഉപയോ​ഗിക്കുന്നതിനെതിരെ വിമർശനം

ന്യൂയോർക്ക്: അനിയന്ത്രിതമായ അനധികൃത കുടിയേറ്റം ജനങ്ങളെ ബാധിക്കുന്ന ​ഗുരുതരമായ പ്രശ്നമാണെന്ന് വീണ്ടും ആവർത്തിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. കുടിയേറ്റക്കാർക്ക് ഇടം നൽകുന്നതിനായി വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണ് മസ്‌ക് മുന്നറിയിപ്പ് നൽകിയത്.

അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ സർക്കാർ വീടുകൾ ലക്ഷ്യമിടുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു. ലിബ്‌സ് ഓഫ് ടിക് ടോക്ക് എക്‌സിൽ നിന്നുള്ള വീഡിയോയ്ക്ക് മറുപടിയായാണ് മസ്‌കിന്റെ മുന്നറിയിപ്പ്. ന്യൂയോർക്കിലെ ഹൈസ്‌കൂളിൽ നിന്ന് കുടിയേറ്റക്കാരെ ഇറക്കിവിടുന്നതും സ്കൂൾ ജിമ്മിൽ അവർ താമസിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

"അവർക്ക് ഹോട്ടൽ മുറികൾ തീർന്നു, അനധികൃത താമസത്തിനായി കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കുന്നു, ഇപ്പോൾ അവർക്ക് നിങ്ങളുടെ വീടുകളും വേണം" - മസ്ക് കുറിച്ചു. സർക്കാർ ഉത്തരവുകളൊന്നും പ്രതിബാധിച്ചിട്ടില്ലെങ്കിലും കുടിയേറ്റക്കാർക്ക് വീടുകളിൽ അഭയം നൽകണമെന്ന ഗവർണർ മൗറ ഹീലിയുടെ (ഡി-എംഎ) അഭ്യർത്ഥനയെക്കുറിച്ചുള്ള ഒരു കഥ അദേഹം പങ്കിട്ടിട്ടുണ്ട്.

ഫ്ലോയ്ഡ് ബെന്നറ്റ് ഫീൽഡിൽ നിന്നുള്ള 2,000 കുടിയേറ്റക്കാർ ഹൈസ്കൂളിന്റെ ജിമ്മിലും ഓഡിറ്റോറിയങ്ങളിലും താമസിക്കുന്നുണ്ടെന്ന്ന്യൂ യോർക്ക് സിറ്റി കൗൺസിൽ ന്യൂനപക്ഷ വിപ്പ് ഇന്ന വെർനിക്കോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പൊതുവിദ്യാലയങ്ങൾ കുട്ടികൾക്ക് പഠനത്തിനും വളർച്ചയ്ക്കുമുള്ള സ്ഥലങ്ങളായാണ് ഉദ്ദേശിക്കുന്നത്. അവ ഒരിക്കലും അഭയകേന്ദ്രങ്ങളോ അടിയന്തര ഭവനത്തിനുള്ള സൗകര്യമോ ആകാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇന്ന വെർനിക്കോവ് പറഞ്ഞു. മാഡിസൺ ഹൈസ്‌കൂളിൽ ഏകദേശം 4,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അവരുടെ രക്ഷിതാക്കൾ ആശങ്കാകുലരാണ്.

സമീപത്ത് താമസിക്കുന്നവർ അവരുടെ സുരക്ഷയിലും ക്ഷേമത്തിലും ആശങ്കാകുലരാണ്. ഇത് പ്രദേശവാസികളെ പ്രകോപിപ്പിക്കും, സ്‌കൂൾ പരിസരത്തെയാകെ താറുമാറാക്കും. കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്കും ജീവനക്കാർക്കും ഇത് വലിയ ബുദ്ധമുട്ട് സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.

മെക്സികോയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ടെക്സസ്. അതിനാൽ അനധികൃത കുടിയേറ്റക്കാർ ഏറ്റവും അധികം വന്നു ചേരുന്നതും ടെക്സസിലേക്കാണ്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന ഒരു നിയമം കൊണ്ടുവരണമെന്ന് റിപ്പബ്ലിക്കൻ ​ഗവർണറായ ​ഗ്രിഗറി വെയ്ൻ ആബട്ട് നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും ജോ ബൈഡന്റെ കുടിയേറ്റ നിയമങ്ങൾ കാരണമാണ് അനധികൃത കുടിയേറ്റക്കാർ ന്യയോർക്കിലേക്കെത്തുന്നത്.

അതേ സമയം ഇലോൺ മസ്‌കും ഒരു കുടിയേറ്റക്കാരനാണ്. 18 വയസ്സുള്ളപ്പോൾ അദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് കാനഡയിലെത്തി, കനേഡിയൻ വംശജയായ അമ്മ വഴി പൗരത്വം നേടി. അന്താരാഷ്‌ട്ര വിദ്യാർത്ഥിയായി യുഎസിൽ എത്തിയ അദേഹം 2002ൽ യുഎസ് പൗരത്വം നേടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.