തിരുവനന്തപുരം: കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് നാല് ലക്ഷത്തിലേറേപ്പേര്‍. കോവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് ലക്ഷം കവിയുന്നത്.
ആകെ 4.14 ലക്ഷം പേരാണ് ഡിസംബറില്‍ യാത്ര ചെയ്തത്. ഇതില്‍ 2.41 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.72 ലക്ഷം പേര്‍ വിദേശ യാത്രക്കാരുമാണ്. 2022 ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം 3.28 ലക്ഷം ആയിരുന്നു.
2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആകെ 41.48 ലക്ഷം യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതില്‍ 22 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 19 ലക്ഷം പേര്‍ വിദേശ യാത്രക്കാരും ആയിരുന്നു.
2022 ല്‍ ആകെ യാത്രക്കാര്‍ 33 ലക്ഷം ആയിരുന്നു. വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും എയര്‍പോര്‍ട്ടില്‍ പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.