15 സംസ്ഥാനങ്ങള്‍; 66 ദിവസം, 6713 കിലോമീറ്റര്‍.
ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
തൗബാലിലെ കോങ്ജോങ് യുദ്ധ സ്മാരകത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12 ന് ആരംഭിക്കുന്ന യാത്രയില്‍ 'ഇന്ത്യ' സഖ്യത്തിലെ പത്ത് പാര്‍ട്ടികള്‍ പങ്കാളികളാകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം എഡീഷനായ ഭാരത് ജോഡോ ന്യായ് യാത്ര 66 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ സഞ്ചരിച്ച് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നു പോകും.
ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലാണ്. യാത്രയിലൂടെ നീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ മുതല്‍ മണിപ്പൂര്‍ കലാപം വരെ ഉയര്‍ത്തിക്കാട്ടി മോഡി സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് രാഹുല്‍ മണിപ്പൂര്‍ മുതല്‍ മഹാരാഷ്ട്ര വരെ യാത്ര നടത്തുന്നത്.
ഭാരത് ജോഡോ ന്യായ് യാത്രുടെ ഉദ്ഘാടന വേദിയായി ആദ്യം തീരുമാനിച്ചിരുന്നത് ഇംഫാലില്‍ ആയിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. യാത്രയ്ക്കിടെ നേതാക്കള്‍ക്ക് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ രാത്രി തങ്ങാന്‍ ആസം സര്‍ക്കാരും അനുമതി നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.