തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സിന്റെ സ്ഥലം വില്‍ക്കാന്‍ വിദേശ പത്രത്തില്‍ പരസ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കാക്കനാടുള്ള സ്ഥലമാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 2.79 ഏക്കര്‍ സ്ഥലത്തിന്റെ വില്‍പനയക്ക് ആഗോള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഗള്‍ഫ് ന്യൂസില്‍ അടക്കമാണ് നല്‍കിയിരിക്കുന്നത്.
ഈ മാസം 29 വരെയാണ് ടെന്‍ഡര്‍ സമയം. വിദേശ മലയാളികളെയും റിയല്‍ എസ്റ്റേറ്റ് കമ്പനികളേയും ലക്ഷ്യമിട്ടാണ് പരസ്യം. സ്ഥലം വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍പ് മന്ത്രി സഭാ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആരും വന്നിരുന്നില്ല. പരമാവധി തുകയ്ക്ക് വില്‍പന നടത്താനായാണ് വിദേശ പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
പരസ്യം സംബന്ധിച്ച് ചോദ്യം ഉയര്‍ന്നതോടെ ദേശീയ ദിനപത്രത്തിലും പരസ്യം നല്‍കിയെന്നായിരുന്നു മാനേജ്മെന്റിന്റെ വിശദീകരണം. പാട്ടം, നികുതി, വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കാനുള്ള പണം പോലും കമ്പനി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ എട്ട് കോടിയിലധികം നല്‍കാനുണ്ടെന്നാണ് സൂചന. ഒടുവില്‍ ആനുകൂല്യങ്ങള്‍ക്കായി മുന്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്ഥലം വിറ്റ് കുടിശിക നല്‍കാമെന്ന് കമ്പനി സത്യവാങ് മൂലം നല്‍കുകയായിരുന്നു.
മാത്രമല്ല ട്രാവന്‍കൂര്‍ സിമന്റ്സില്‍ നാല് മാസമായി ശമ്പളവും നല്‍കിയിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ കുടശിക ഇനത്തില്‍ മാത്രം 22 കോടിയിലധികം നല്‍കാനുണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.