കൊച്ചി: കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കെ.എസ്.യുവിന്റെ പ്രതിഷേധ ബാനര്‍.
വൈകുന്നേരത്തോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്ന എറണാകുളം ലോ കോളജിന്റെ ഗേറ്റിലാണ് 'എ ബിഗ് നോ ടു മോഡി' എന്നെഴുതിയ പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്.
ബാനര്‍ നീക്കം ചെയ്യാന്‍ പൊലീസ് നിര്‍ദേശിച്ചെങ്കിലും കെ.എസ്.യു പ്രവര്‍ത്തകര്‍ തയ്യാറായില്ല. ബാനര്‍ അഴിച്ച് മാറ്റാന്‍ തയ്യാറല്ലെന്നും ക്യാമ്പസിനുള്ളിലാണ് ബാനര്‍ കെട്ടിയതെന്നും കെ.എസ്.യു അറിയിച്ചു.
ജനാധിപത്യമായി പ്രതിഷേധിക്കുന്നത് ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും കെ.എസ്.യു നേതാക്കള്‍ വ്യക്തമാക്കി. രാജ്യത്ത് വലിയ രീതിയിലുള്ള ജനാധിപത്യ വിരുദ്ധ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്.
മണിപ്പൂരിലെ പ്രശ്നങ്ങളിലും ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും മൗനം പാലിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.