കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (ഒന്‍പത്), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (ആറ്) എന്നി കുട്ടികള്‍ക്കും എ.വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം. കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരെത്തിയതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് നായ ഓടിപ്പോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.