വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി കമല ഹാരിസും നാളെ അധികാരമേല്‍ക്കും.
പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് സുരക്ഷയൊരുക്കാന്‍ പതിവില്‍ കൂടുതല്‍ പൊലിസ്, സൈന്യ സന്നാഹങ്ങളുണ്ട്. ക്യാപിറ്റോള്‍ പരിസരത്ത് 25,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ വന്‍തോതില്‍ പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
പാര്‍ലമെന്റ് മന്ദിരവും വൈറ്റ്ഹൗസും കൂടാതെ പെന്‍സില്‍വേനിയ അവന്യൂവിന്റെ പ്രധാന ഭാഗങ്ങളെല്ലാം റോഡുകള്‍ അടച്ചും വലിയ ഇരുമ്പു ബാരിക്കേഡുകള്‍ സ്ഥാപിച്ചും മുന്‍കരുതലെടുത്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്നു തന്നെ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ സേനകളിലെ ഓരോരുത്തരുടെയും പൂര്‍വചരിത്രം എഫ്ബിഐ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
നാളെ ഉച്ചയ്ക്ക് 12നാണ് (ഇന്ത്യന്‍ സമയം നാളെ രാത്രി 10.30) ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ. കോവിഡ് ആയതിനാല്‍ ജനങ്ങളോട് വീടുകളില്‍ തന്നെ ഇരുന്ന്് ചടങ്ങുകള്‍ കാണാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.