ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
'വ്യക്തി ജീവിതത്തില്‍ മോഡി ഒരിക്കലും ഭഗവാന്‍ രാമനെ പിന്തുടര്‍ന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തില്‍. പ്രാണ പ്രതിഷ്ഠാ പൂജയില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണ്. കഴിഞ്ഞ ദശകത്തില്‍ രാമ രാജ്യത്തിനനുസരിച്ച് മോഡി പ്രവര്‍ത്തിച്ചിട്ടില്ല' - എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സ്വാമി വിമര്‍ശിച്ചു.
ഭാര്യയെ ഉപേക്ഷിച്ച മോഡിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധം ചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകും എന്ന് മുമ്പും സുബ്രഹ്മണ്യന്‍ സ്വാമി ചോദ്യമുന്നയിച്ചിരുന്നു.
അയോധ്യയിലെ രാംലല്ലാ മൂര്‍ത്തിയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും.
തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് ഏകദേശം ഒന്നര പതിറ്റാണ്ടോളം രാമന്‍ യുദ്ധം ചെയ്തത്. എന്നാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിലാണ് മോഡി അറിയപ്പെടുന്നത്. അതിനാല്‍ മോഡിക്ക് പൂജ നടത്താനാകുമോ എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.