കെ.എസ്.ഇ.ബിയില്‍ ശമ്പളം നല്‍കാന്‍ കടമെടുക്കേണ്ട സാഹചര്യം; പുതിയ പദ്ധതികള്‍ ആരംഭിക്കരുതെന്ന് സിഎംഡിയുടെ കര്‍ശന നിര്‍ദേശം

കെ.എസ്.ഇ.ബിയില്‍ ശമ്പളം നല്‍കാന്‍ കടമെടുക്കേണ്ട സാഹചര്യം; പുതിയ പദ്ധതികള്‍ ആരംഭിക്കരുതെന്ന് സിഎംഡിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ഇ.ബിയില്‍ കര്‍ശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കാനും ചിലത് ചുരുക്കാനും കെ.എസ്.ഇ.ബി സിഎംഡി നിര്‍ദേശം നല്‍കി. ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തിന് വായ്പ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31 ന് മുമ്പായി കമ്മീഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമാകും പണം അനുവദിക്കുക. കൂടാതെ 2024-25 കാലയളവില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതികള്‍ ചുരുക്കാനും ഉത്തരവില്‍ പറയുന്നു.

പ്രതിസന്ധി രൂക്ഷമായതിനാല്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതുവരെയും ആരംഭിക്കാത്ത പദ്ധതികളൊന്നും തന്നെ ഇനി തുടങ്ങേണ്ടതില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.