കാനഡയിൽ വിശുദ്ധ കുർബാനക്കിടെ നിസ്കാര പായവിരിച്ച് അള്ളാഹു അക്‌ബർ വിളി; ക്രൈസ്തവ സംഘടനകളോടൊപ്പം പ്രതിഷേധം അറിയിച്ച് എംപിമാരും

കാനഡയിൽ വിശുദ്ധ കുർബാനക്കിടെ നിസ്കാര പായവിരിച്ച് അള്ളാഹു അക്‌ബർ വിളി; ക്രൈസ്തവ സംഘടനകളോടൊപ്പം പ്രതിഷേധം അറിയിച്ച് എംപിമാരും

ഒട്ടാവ: കാനഡയിലെ ക്യൂബകിലെ കത്തോലിക്ക ദൈവാലയത്തിൽ‌ വിശുദ്ധ കുർബാനക്കിടെ അൾത്താരക്ക് സമീപം കടന്നുവന്ന് നിസ്കാരപായ വിരിച്ചു അള്ളാഹു അക്‌ബർ വിളിക്കുന്ന ഇസ്ലാമിക വ്യക്തിയുടെ വീഡിയോ സോഷ്യലിടങ്ങളിൽ വൈറലാവുന്നു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന അൾജീരിയൻ വംശജനായ നബീൽ അബ്സി എന്ന ഇസ്ലാമിക തീവ്രവാദിയാണ് ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിക്കുന്ന പ്രവൃത്തി ചെയ്തതെന്നുള്ള വിവരങ്ങളും നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിശുദ്ധ കുർബാനക്കിടെ മുന്നോട്ടു നടന്നു നീങ്ങി നിസ്കാരം നടത്തിയ തീവ്രവാദി യാതൊരു ഭാവഭേദവുമില്ലാതെ തിരികെ പോകുന്നതും വീഡിയോയിൽ കാണാം. ക്രൈസ്തവ വിശ്വാസത്തോടുള്ള അവഹേളനവും കടുത്ത മതനിന്ദയുമാണ് ഇത്തരം പ്രവൃത്തികൾക്കു പിന്നിലെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. ഇത്തരം നീച പ്രവൃത്തികൾ അപലപിക്കപ്പെടണമെന്ന ആവശ്യവും ശക്തമാകുന്നു.

കൺസർവേറ്റീവ് എംപി മൈക്കൽ ബാരറ്റ്

ഈ നിഷ്ഠൂര പ്രവൃത്തി നടത്തിയ വ്യക്തിക്കെതിരെ കനേഡിയൻ പാർലമെന്റ് അം​ഗങ്ങൾ രം​ഗത്തെത്തി. വിശുദ്ധ കുർബാനക്കിടെ നടന്ന ഈ സംഭവം ഭയാനകമാണ്. ഇത് ഒരു ക്രിമിനൽ നടപടിയാണെന്ന് കൺസർവേറ്റീവ് എംപി മൈക്കൽ ബാരറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് മറ്റേതെങ്കിലും മതത്തിനോട് ചെയ്താൽ അവർ ചെയ്യുന്നതുപോലെ ഇതിനെ അപലപിക്കണമെന്ന് സ്വതന്ത്ര എംപി കെവിൻ വൂങും പറഞ്ഞു.


സ്വതന്ത്ര എംപി കെവിൻ വൂങും

അത് പോലെതന്നെ, ദൈവാലയങ്ങൾക്കെതിരായ ക്രിമിനൽ നടപടികളിൽ കൂടുതൽ നടപടിയെടുക്കേണ്ടതുണ്ട്. എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കാൻ അന്തർദേശീയവും ആഭ്യന്തരവുമായ ഇടപെടൽ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സംഭവത്തിന്റെ ദൃശ്യം ചുവടെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.