കൊല്ലം: കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. വാഹത്തില്‍ നിന്നും റോഡിലിറങ്ങി സമീപമുള്ള കടയ്ക്ക് മുന്നില്‍ ഇരുന്ന ഗവര്‍ണര്‍ പ്രവര്‍ത്തകരോടും പോലീസിനോടും ക്ഷോഭിച്ചു.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അക്രമികള്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും പറഞ്ഞ് ഗവര്‍ണര്‍ ഒരു മണിക്കൂറിലധികമായി പ്രതിഷേധം തുടരുകയാണ്.
പന്ത്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യം ഡിജിപി ഗവര്‍ണറെ അറിയിച്ചെങ്കിലും എഫ്‌ഐആറിന്റെ പകര്‍പ്പ് കാണാതെ തിരികെ കാറില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് അദേഹത്തിന്റെ ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ അദേഹം പരാതി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.
അന്‍പതോളം പേരാണ് പ്രതിഷേധിച്ചതെന്നും പൊലീസ് സ്വയം നിയമം ലംഘിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. റൂറല്‍ എസ് പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.