ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ധനസഹായം സ്വീകരിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം മുദാസിര്‍ അഹമ്മദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് കാംബെ, മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് ഇഡി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 2015 ലാണ് ജമ്മു കാശ്മീര്‍ പൊലീസ് ഐപിസി, യുഎപിഎ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് കേസ് ഇഡി ഏറ്റെടുക്കുകയായിരുന്നു. 33 സ്വര്‍ണ നാണയങ്ങളും 17.50 ലക്ഷം രൂപയും പ്രതികളുടെ കയ്യില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ഹിസ്ബുള്‍ മുജാഹിദീന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ കാശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫണ്ട് ശേഖരിച്ചു. അതുവഴി ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിച്ച് രാജ്യത്തിന്റെ സമാധാനവും ഐക്യവും തകര്‍ത്തുവെന്നും ഇഡി വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.