രണ്ടാം ടെസ്റ്റിന് മുന്‍പേ ഇന്ത്യയ്ക്ക് തലവേദനയായി പരിക്ക്; കെഎല്‍ രാഹുലും ജഡേജയും പുറത്ത്

രണ്ടാം ടെസ്റ്റിന് മുന്‍പേ ഇന്ത്യയ്ക്ക് തലവേദനയായി പരിക്ക്; കെഎല്‍ രാഹുലും ജഡേജയും പുറത്ത്

വിശാഖപട്ടണം: ആദ്യ ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തില്‍ നിന്നു മുക്തരാകുന്നതിന് മുന്‍പ് തന്നെ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി പരിക്ക്. കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിന് ഉണ്ടാവില്ല. പരിക്കാണ് ഇരുവരുടെയും പ്രശ്‌നം.

കാലിലെ മസില്‍ കയറ്റത്തെ തുടര്‍ന്നാണ് കെഎല്‍ രാഹുലിന് വിശ്രമം നല്‍കിയിരിക്കുന്നത്. രവീന്ദ്ര ജഡേജയുടെ തുടയിലെ മസിലിനാണ് വേദന. ഇരുവരുടെയും അഭാവം ടീമിന് കനത്ത നഷ്ടമാണ് ഉണ്ടാകുക.

ആദ്യ ഇന്നിംഗ്‌സില്‍ 87 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു ജഡേജ. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും മികച്ച ഇന്നിംഗ്‌സാണ് ആദ്യ ഇന്നിംഗ്‌സില്‍ കാഴ്ചവെച്ചത്. രണ്ടാം ഇന്നിംഗ്‌സിലാകട്ടെ ഇന്ത്യയുടെ കൂട്ട തകര്‍ച്ചയും രാഹുല്‍ ഔട്ടായതിനെ തുടര്‍ന്നായിരുന്നു.

കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മധ്യനിരയുടെ കരുത്തായിരുന്നു കെഎല്‍ രാഹുല്‍. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ രാഹുലിന്റെയും കോലിയുടെയും അഭാവം ഇന്ത്യയ്ക്ക് വലിയ തലവേദനയാകുമെന്നുറപ്പ്.

ഇടങ്കൈയ്യന്‍ സ്പിന്നര്‍ സൗരഭ് കുമാര്‍, സര്‍ഫറാസ് ഖാന്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമിലേക്ക് പകരക്കാരായി വിളിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.