പാക്കിസ്ഥാനിൽ ചാവേറാക്രമണം; 15 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

പാക്കിസ്ഥാനിൽ ചാവേറാക്രമണം; 15 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ വിഘടനവാദികളുടെ ആക്രമണത്തില്‍ രണ്ട് സാധാരണക്കാരും നാല് നിയമപാലകരും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ മാച്ച്, കോല്‍പൂര്‍ മേഖലകളിലാണ് ചാവേര്‍ ബോംബര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം ആക്രമണം നടത്തിയത്.

ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ വിഘടനവാദ ഗ്രൂപ്പുകളില്‍ ഏറ്റവും പ്രബലരായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

വടക്ക് അഫ്ഗാനിസ്ഥാനും പടിഞ്ഞാറ് ഇറാനും അതിരിടുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രകൃതി വാതക ഖനി ഇവിടെയാണ്. സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളാലും സമ്പന്നമാണ്. ബലൂച് മേഖലയോട് പാക്കിസ്ഥാന്‍ തുടര്‍ച്ചയായി കാണിക്കുന്ന അവഗണനയോടുള്ള അതൃപ്തിയാണ് വിഘടനവാദമായി വളര്‍ന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.