കോട്ടയം: പിതാവിന്റെ പേരില്‍ കോട്ടയത്ത് പുതുപ്പള്ളിയില്‍ നിര്‍മിച്ച പുതിയ വീട് കാണാന്‍ പാകിസ്ഥാന്‍ സ്വദേശി തൈമൂര്‍ താരിഖ് എത്തി.
ദുബായില്‍ നിന്നും ചെന്നൈയിലെത്തി കൊച്ചി വഴിയാണ് പുതുപ്പള്ളിയില്‍ എത്തിയത്. പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് കേരളത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ അനുവാദമില്ലാത്തിനാലാണ് യാത്ര ചെന്നൈ വഴിയാക്കിയത്.
പുതുപ്പള്ളി സ്വദേശിയും ഷാര്‍ജയില്‍ നഴ്‌സുമായ ശ്രീജ ഗോപാലനാണ് തൈമൂറിന്റെ ഭാര്യ. പിതാവ് താരിഖിന്റെ പേരിലാണ് പുതുപ്പള്ളിയില്‍ തൈമൂറിന്റെയും ശ്രീജയുടേയും പുതിയ വീട.് 'താരിഖ് മന്‍സില്‍' എന്നാണ് പേരിട്ടിരിക്കുന്നത്.
പാകിസ്ഥാന്‍ സ്വദേശിക്ക് കേരളത്തില്‍ വീടും സ്ഥലവും വാങ്ങാന്‍ കഴിയാത്തതിനാല്‍ ഭാര്യ ശ്രീജയുടെ പേരിലാണ് രജിസ്ട്രേഷന്‍ നടത്തിയത്. ശ്രീജയുടെ കുടുംബ വീടിനടുത്ത് തന്നെയാണ് പുതിയ വീട്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ മുള്‍ട്ടാന്‍ സ്വദേശിയാണ് തൈമൂര്‍. ഷാര്‍ജയില്‍ ജോലി സ്ഥലത്ത് വച്ചാണ് ശ്രീജയെ കാണുന്നതും പ്രണയത്തിലാകുന്നതും. അഞ്ച് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
കഴിഞ്ഞ വര്‍ഷം തൈമൂര്‍ താരിഖ് കേരളത്തില്‍ എത്തിയിരുന്നെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു മൂലം കോട്ടയത്ത് എത്താന്‍ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് തൃശൂരും കൊച്ചിയും സന്ദര്‍ശിച്ച് ദുബായിലേക്ക് മടങ്ങി. തൈമൂര്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ശ്രീജ ഇതുവരെ പാകിസ്ഥാനില്‍ പോയിട്ടില്ല.
പാകിസ്ഥാനിലേയ്ക്ക് പോകണമെന്നും തന്റെ ഭര്‍ത്താവിന്റെ നാട് സന്ദര്‍ശിക്കണം എന്നും ശ്രീജയ്ക്ക് ആഗ്രഹം ഉണ്ട്. രണ്ടാഴ്ചക്കുള്ളില്‍ തൈമൂര്‍ ദുബായിലേക്ക് മടങ്ങും. പിന്നീട് കേരളത്തില്‍ സ്ഥിര താമസമാക്കണമെന്നാണ് തൈമൂറിന്റെ ആഗ്രഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.