സേനയെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്തില്ല; മാലിദ്വീപില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ

 സേനയെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്തില്ല; മാലിദ്വീപില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: മാലിദ്വീപില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ. മാലിദ്വീപില്‍ സേനയെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ. ഇന്ത്യ-മാലിദ്വീപ് കോര്‍ ഗ്രൂപ്പ് യോഗത്തിന് തുടര്‍ച്ചയായാണ് തീരുമാനം.

ആദ്യസംഘം മാര്‍ച്ച് പത്തിന് മാലിദ്വീപില്‍ നിന്ന് പിന്മാറും. മെയ് പത്തിനകം മാലിദ്വീപില്‍ നിന്ന് പൂര്‍ണമായും ഇന്ത്യന്‍ സേന പിന്‍വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. മൂന്നാം കോര്‍ ഗ്രൂപ്പ് യോഗം ഫെബ്രുവരിയില്‍ മാലിദ്വീപില്‍ നടത്താനാണ് തീരുമാനം. മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ സമയം നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേന ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.