എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴ് മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലിലേക്ക് മാറ്റി

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴ് മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലിലേക്ക് മാറ്റി

തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴ് മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലിലേക്ക് (ടി-1) മാറ്റി. നിലവില്‍ ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ (ടി-2) നിന്നുള്ള ഡല്‍ഹി, മുംബൈ സര്‍വീസുകളാണ് ഏഴ് മുതല്‍ ശംഖുമുഖത്തെ ടെര്‍മിനല്‍-1ലേക്ക് മാറുന്നത്.

ഈ സര്‍വീസുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി-1ല്‍ ആയിരിക്കും. സര്‍വീസുകളുടെ സമയത്തില്‍ മാറ്റമില്ല. മറ്റ് എയര്‍ലൈനുകളുടെ സര്‍വീസുകള്‍ നിലവില്‍ ഉള്ളത് പോലെ തുടരും. അന്വേഷണങ്ങള്‍ക്ക്: 8714 601 843, 8714 645 030


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.