റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടി; താങ്ങുവിലയില്‍ പത്ത് രൂപയുടെ മാത്രം വര്‍ധന: മേയ്ക്ക് ഇന്‍ കേരളയ്ക്ക് 1829 കോടി

റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടി; താങ്ങുവിലയില്‍ പത്ത് രൂപയുടെ മാത്രം വര്‍ധന: മേയ്ക്ക് ഇന്‍ കേരളയ്ക്ക് 1829 കോടി

തിരുവനന്തപുരം: മേയ്ക്ക് ഇന്‍ കേരള പദ്ധതിക്ക് 1829 കോടി രൂപ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ വകയിരുത്തി.

റബര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പ്രഖ്യാപനമില്ല. റബറിന്റെ താങ്ങുവില 170 ല്‍ നിന്ന് 180 ആയി വര്‍ധിപ്പിച്ചു. കിലോയ്ക്ക് പത്ത് രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്.

രണ്ടാം കുട്ടനാട് പാക്കേജിന് അഞ്ച് കോടി അനുവദിച്ചു. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റ പണി നടത്താന്‍ 10 കോടിയും ആലപ്പുഴ-കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടിയും വകയിരുത്തി.

പ്രാദേശിക വികസന പരിപാടികള്‍ക്ക് 252 കോടി, മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാന്‍  2150 കോടി, സഹകരണ മേഖലക്ക് 134.42 കോടി, വനിതാ സഹകരണ സംഘങ്ങള്‍ക്ക് 2.5 കോടി, ഇടമലയാര്‍ പദ്ധതിക്ക് 35 കോടി എന്നിങ്ങനെയും ബജറ്റില്‍ വകകൊള്ളിച്ചു.

ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിര്‍മ്മാണ മേഖലയ്ക്ക് 57.62 കോടിയും എം.എന്‍ ലക്ഷം വീട് പുനര്‍നിര്‍മാണത്തിന് 10 കോടിയും അനുവദിച്ചു.

ഐബിഎമ്മുമായി ചേര്‍ന്ന് കേരളത്തില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും. 2024 ജൂലൈയിലായിരിക്കും കോണ്‍ക്ലേവ്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി അനുവദിച്ചു. സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപം നടത്തുന്നത് പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.